Friday, 8 May 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി


ഡയറ്റ് ടൈംസ്
ഒരു പ്രൈമറി അധ്യാപക പ്രസിദ്ധീകരണം

സമഗ്ര അധ്യാപക പരിവർത്തനോന്മുക പരിപാടി നാലാം ദിനം പിന്നിട്ടു

വെള്ളൂർ പാമ്പാടി കോട്ടയം :നാലാം ക്ലാസ്സ് പരിശീലനം നടക്കുന്ന ഡയറ്റിലെ പരിശീലന ഹാളുകൾ ഇന്നലെയും സജീവമായിരുന്നു.ഇംഗ്ളീഷും പരിസരപഠനവുമായിരുന്നു ഇന്നലത്തെ വിഷയങ്ങൾ പാഠപുസ്തക വിലയിരുത്തൽ താരതമ്യം ചെയ്യൽ എന്നിവ പ്രധാന പരിപാടിയായി സംഘടിപ്പിച്ചു.മൂന്നാം ദിവസത്തിന്റെ തുടർച്ചയായി ഗ്രൂപ്പിൽ തയ്യാറാക്കിയ പാഠപുസ്തകം യഥാർത്ഥ പാഠപുസ്തകവുമായി താരതമ്യം ചെയ്യ്ത് സ്വയം വിലയിരുത്തിയ അധ്യാപകർ പാഠപുസ്തക നിർമ്മാണത്തിനും തങ്ങൾ പ്രാപ്തരാണ്‌ എന്ന് തിരിച്ചറിഞ്ഞു.ഇന്റെർ ആക്ടീവ് ചോദ്യങ്ങൾ അതിന്റെ സവിശേഷതകൾ എന്നിവയും വളരെയേറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യ്തു.ഇംഗ്ളീഷ് ഭാഷാപ്ഠനത്തിന്‌ ഇത്തരം ചോദ്യങ്ങൾക്ക് വളരെ യേറെ പ്രാധാന്യമുണ്ട് എന്ന് ഷാലി ടീച്ചർ അഭിപ്രായപ്പെട്ടു.

തീയേറ്റർ ആക്ടിവിറ്റി അരങ്ങ് തകർത്ത് അധ്യാപകർ

ഡയറ്റ് പാമ്പാടി :അധ്യാപകരുടെ ക്രിയാത്മകത പൂർണ്ണമായും പുറത്ത് വന്ന നിമിഷങ്ങളായിരുന്നു തീയേറ്റർ ആക്ടിവിറ്റി .ശ്രീജിത്ത് സാറിന്റെയും സംഘത്തിന്റെയും അരമണ്‌ധലത്തിൽ തുടങ്ങിയ ആക്ഷൻ സോങ്ങ് ഹരിദാസ് സാറിന്റെ നേതൃത്വത്തിലുള്ള സ്കിറ്റ് എന്നിവ അരങ്ങ് തകർത്തു.












ഇടവേളകൾ കുറച്ച് അധ്യാപകർ

ഇടവേളകളുടെ സമയം കുറച്ച് അധ്യാപകർ സമയം ഫലപ്രദമായി വിനിയോഗിക്കുന്നു


പുസ്തകങ്ങൾ മികച്ചതെന്ന് അധ്യാപകർ

ഇംഗ്ളീഷ് സെഷന്റെ ഭാഗമായി നടത്തിയ പാഠപുസ്തക വിലയിരുത്തലും ഉള്ളടക്ക പരിശോധനയും പുതിയ പുസ്തകങ്ങൾ മികച്ചവയാണെന്നും പ്രതീക്ഷയ്ക്ക് യോജിച്ചവയാണെന്നും പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് യോജിച്ചത് തന്നെ അധ്യാപകർ അഭിപ്രായപ്പെട്ടു.


ICT യുടെ അനന്ത സാധ്യതകൾ വിലയിരുത്തി അധ്യാപക പരിശീലനം
എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ഇക്റ്റ് സാധ്യതകൾ പരിശീലന പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു .പാഠാസൂത്രണത്തിൽ തന്നെ ഇവ ഉൾപ്പെടുത്താനും ഉചിതമായി ഉപയോഗിക്കാൻ കഴിയണമെന്നും ആർ പി ആവശ്യപ്പെട്ടു.ഇതിന്റെ ഉദാഹരണങ്ങൾ ജോസഫ് സാർ കാണിച്ചു തന്നു.ഇംഗ്ളീഷുമായി ബന്ധപ്പെട്ട ആനിമേഷൻ വീഡിയോകൾ അധ്യാപകരും ആസ്വദിച്ചു









ഉച്ചയൂണിന്‌ ശേഷം വാതില്‍പ്പുറ പഠനം

പരിസരപഠനം പരിസരത്തു നിന്നും തുടങ്ങുന്നു ഇതായിരുന്നു രാജേന്ദ്രൻ സാറിന്റെ അഭിപ്രായം .അധ്യാപകരെയും കൊണ്ട് ക്ലാസ്സിന്‌ പുറത്തിറങ്ങി അദ്ദേഹം അത് നടപ്പിലാക്കി.പരിസരപഠന പരിശീലന പരിപാടി ആരംഭിച്ചത് വാതില്‍പ്പുറ പഠനത്തിലൂടെയാണ്‌.ഒരു നാടൻ കളി പരിചയപ്പെടുത്തി അവതരിപ്പിച്ച് രസകരമായിതന്നെ ക്ലാസ്സുകൾ നടന്നു.


പുതിയ അധ്യയന വർഷം പാഠാസൂത്രണത്തിലൂടെ മികച്ചതാക്കും
ഇന്നലെ ഉച്ചക്ക് മുമ്പ് നടന്ന ഇംഗ്ളീഷ് പാഠാസൂത്രണം അധ്യാപകർ അഞ്ച് സംഘങ്ങളായിത്തിരിഞ്ഞ് നിർവഹിച്ചു.പുതിയ അധ്യയന വർഷത്തെ മികച്ചതാക്കൻ ഈ പ്രവർത്തനം സഹായിക്കും.രണ്ട് ഗ്രൂപ്പുകൾ ഇവ പൊതുവായി വായിച്ച് അവതരിപ്പിച്ചു.


പരീക്ഷണങ്ങൾ കൗതുകമായി

വായു മർദ്ദവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും പരീക്ഷ്ണങ്ങളും അവതരിപ്പിച്ച് വിൽഫ്രഡ് സാറിന്റെ ഗ്രൂപ്പ് ഏറെ കൗതുകമുണർത്തി


കാലത്തെയും അതിജീവിച്ച് കളിക്കോപ്പുകൾ

പരിസര പഠനവുമായി ബന്ധ്പ്പെട്ട് നിർമ്മിച്ച ഓലപീപ്പി ഓലപ്പന്ത് കളിഫോൺ തുടങ്ങിയവ ഹരിദാസ് സാറിന്റെയും കൂട്ടരുടെയും സംഭാവനയാണ്‌.കമ്പ്യൂട്ടർ യുഗത്തിലും ഇവയുടെ പ്രാധാന്യം ചെറുതല്ല എന്നും സംസ്ക്കാരത്തിന്റെയും ഭാഷയുടെയും ഭാഗമാണ്‌ ഇവയെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു